പൂക്കോട് തടാകo വയനാട്

ലക്കിടി വ്യൂ പോയിന്റിനെ പിന്നിലാക്കി വയനാടൻ മണ്ണിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം സ്വാഗതം ചെയ്യുന്ന മനോഹരമായ സ്ഥലമാണ് പൂക്കോട് തടാകം. ലക്കിടി വ്യൂ പോയിന്റിൽ നിന്നും ഏകദേശം 4 കിലോമീറ്റർ ദൂരo പിന്നിട്ടത്തിനു ശേഷം വയനാട് റോഡിൽ നിന്നും ലെഫ്റ്റ് കട്ട് ചെയ്താൽ പൂക്കോട് തടാകത്തിനരികിൽ എത്തിച്ചേരാനാകും. പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും പരിമിതമാണ്. പൂക്കോട് ലേക്ക് ഒരു ശുദ്ധജല തടാകമാണ്. പച്ചപ്പ്‌ നിറഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ട തടാകത്തിനു ചുറ്റും വളഞ്ഞഞ്ഞുപുളഞ്ഞു പോകുന്ന നടവഴിയിലൂടെ ശുദ്ധവായുവും ശ്വസിച്ചുകൊണ്ടു പതുക്കെ നടന്നു നീങ്ങുന്ന പുരുഷാരം.