പൂക്കോട് തടാകo വയനാട്

ലക്കിടി വ്യൂ പോയിന്റിനെ പിന്നിലാക്കി വയനാടൻ മണ്ണിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം സ്വാഗതം ചെയ്യുന്ന മനോഹരമായ സ്ഥലമാണ് പൂക്കോട് തടാകം. ലക്കിടി വ്യൂ പോയിന്റിൽ നിന്നും ഏകദേശം 4 കിലോമീറ്റർ ദൂരo പിന്നിട്ടത്തിനു ശേഷം വയനാട് റോഡിൽ നിന്നും ലെഫ്റ്റ് കട്ട് ചെയ്താൽ പൂക്കോട് തടാകത്തിനരികിൽ എത്തിച്ചേരാനാകും. പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും പരിമിതമാണ്. പൂക്കോട് ലേക്ക് ഒരു ശുദ്ധജല തടാകമാണ്.
Read More

Hello Wayanad!!

വയനാടെന്ന പേരിനൊപ്പം ഓർമയിൽ മായാതെ നിലക്കുന്ന ഒന്നുണ്ട് നമ്മുടെ താമരശ്ശേരി ചുരം!!  കുതിരവട്ടം പപ്പു എന്ന അതുല്യ കലാകാരന്റെ നാവിലൂടെ മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞുപോയ താമരശ്ശേരി ചുരം. കോഴിക്കോടൻ രുചികളും കാഴ്ചകളും ആസ്വദിച്ചുകൊണ്ട് മലാപ്പറമ്പും കുന്ദമംഗലവും കൊടുവള്ളിയും താമരശ്ശേരിയും കടന്നു അടിവാരത്തെത്തുമ്പോഴേക്കും പച്ചവിരിച്ച പ്രകൃതി ഒരു കുളിരായി മനസ്സിൽ വിരിയുകയായിരിക്കും. ലക്കിടി വ്യൂ പോയിന്റിൽ നിന്നുള്ള ആകാശക്കാഴ്ച്ചകൾ അതിമനോഹരമാണ്.
Read More